'സ്വന്തം' ആശുപത്രിയില്‍ പോലും വെന്റിലേറ്റര്‍ ലഭിച്ചില്ല;  50 വര്‍ഷം ജോലി ചെയ്ത ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് രോഗിയായ ഡോക്ടര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലക്‌നൗ: വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് രോഗിയായ ഡോക്ടര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ 50 വര്‍ഷമായി സേവനം അനുഷ്ടിച്ച ഡോക്ടര്‍ ജെകെ മിശ്രയാണ് ആതേ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. 85 വയസായിരുന്നു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഡോക്ടര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ആവശ്യമായിരുന്നെങ്കിലും കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇയാളുടെ ഭാര്യയും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. ഭാര്യയ്ക്ക് മുന്നില്‍വച്ചായിരുന്നു ഡോക്ടറുടെ അന്ത്യം.

ഏപ്രില്‍ 13നാണ് ഡോക്ടര്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് ഡോക്ടറെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നഗരത്തിലെ മറ്റ് ആശുപത്രികളിലെല്ലാം രോഗികള്‍ നിറഞ്ഞിരുന്നു. എസ്ആര്‍എന്‍ ആശുപത്രിയില്‍ നൂറോളം വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ നിന്നും രോഗിയെ മാറ്റാന്‍ പറ്റിയ സാഹചര്യമായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com