ഒരു കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തതായി യോഗി സര്‍ക്കാര്‍

ഒരു കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തതായി യോഗി സര്‍ക്കാര്‍
യോഗി ആദിത്യനാഥ് /ഫയല്‍
യോഗി ആദിത്യനാഥ് /ഫയല്‍

ലക്‌നൗ: അടുത്ത മാസം ഒന്നിന് തുടങ്ങുന്ന മൂന്നാംഘട്ട വാക്‌സിന്‍ വിതരണത്തിനായി ഒരു കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തതായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിനു പുറമേയാണ് ഇതെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.

കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും അന്‍പതു ലക്ഷം ഡോസ് വീതമാണ് യുപി സര്‍ക്കാര്‍ കമ്പനികളില്‍നിന്നു  നേരിട്ടു വാങ്ങുന്നത്. മൂന്നാംഘട്ട വാക്‌സിനേഷനായി സമഗ്രമായ പദ്ധതി തയാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ കമ്പനികളില്‍നിന്നു നേരിട്ടു വാങ്ങാമെന്ന് കഴിഞ്ഞ പത്തൊന്‍പതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ നയം അനുസരിച്ച് അന്‍പതു ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി നല്‍കും. ഇതിനു പുറമേ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കമ്പനികളില്‍നിന്നു നേരിട്ടു വാക്‌സിന്‍ വാങ്ങാം.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും വാകിസന്‍ നല്‍കുമെന്നാണ് കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com