ഒരു ആംബുലന്‍സില്‍ ഒന്നിന് മുകളില്‍ ഒന്നായി കുത്തിനിറച്ച് 22 മൃതദേഹങ്ങള്‍; നടുക്കുന്ന കാഴ്ച

സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലൻസിൽ കുത്തിനിറച്ച് സംസ്കരിക്കാൻ കൊണ്ടുപോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. രോ​ഗികൾ മരിക്കുന്നതും അവിടെ തന്നെയാണ്. മരണസംഖ്യ കൂടിയതോടെ മൃതദേഹങ്ങളോട് പോലും ആദരവ് കാണിക്കാൻ പോലും ആരോ​ഗ്യപ്രവർത്തകർക്ക് കഴിയുന്നില്ല. ആംബുലൻസുകളുടെ അഭാവം മൂലം സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങൾ ഓരോ പ്ലാസ്റ്റിക് ബാഗുകളാക്കി ഒരു ആംബുലൻസിൽ കുത്തിനിറച്ച് ഒരുമിച്ച് കൊണ്ട് പോകുന്ന കാഴ്ച ആരെയും നടക്കുന്നതാണ്.

ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമണന്ദ് തീർത്ത് മറാത്ത്വാഡ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലൻസിൽ കുത്തിനിറച്ച് സംസ്കരിക്കാൻ കൊണ്ടുപോയത്. അവശ്യത്തിന് വാഹനങ്ങളില്ലാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിൽ അഞ്ച് ആംബുലൻസുകൾ ഉള്ളിടത്ത് ഇപ്പോൾ രണ്ട് എണ്ണം മാത്രമെയുള്ളുവെന്നും അധികൃതർ പറയുന്നു.

മരിച്ചവരുടെ ബന്ധുക്കൾ പകർത്തിയ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമായ ആംബുലൻസുകൾ ലഭിക്കാതെ വന്നതോടെയാണ് കിട്ടിയ ആംബുലൻസിൽ എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com