ഒരാഴ്ചയില്‍ സംസ്‌കരിച്ചത് 3,096 മൃതദേഹങ്ങളെന്ന് കോര്‍പ്പറേഷന്‍; ഡല്‍ഹി സര്‍ക്കാര്‍ കണക്കില്‍ 1,158 കോവിഡ് മരണങ്ങളില്ല

കോവിഡ് ബാധിച്ച് മരിമച്ച ആയിരത്തിന് പുറത്തു ആളുകളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിമച്ച ആയിരത്തിന് പുറത്തു ആളുകളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 18നും 24നും ഇടയില്‍ തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 1,938 മരണങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. 1,158 കോവിഡ് മരണങ്ങള്‍ ചേര്‍ത്തിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രികളില്‍ മരിച്ചവരെ മാത്രമാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ കോവിഡ് മരണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ശ്മശാനങ്ങള്‍ എല്ലാംതന്നെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

വീടുകളില്‍ വെച്ച് മരിച്ചവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഘാസിപ്പൂര്‍ ക്രിമിറ്റോറിയം അധികൃതര്‍ വ്യക്തമാക്കുന്നു.ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലുമായി മൃതദേഹങ്ങള്‍ എത്തിക്കാറുണ്ട്. ആശുപത്രികളില്‍ നിന്ന് വരുന്നവ കോവിഡ് മരണങ്ങളാണെന്ന് ഉറപ്പിക്കും. മറ്റുള്ളവ അങ്ങനെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് കണക്കില്‍ രേഖപ്പെടുത്താറില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഇതനുസരിച്ച്, ഡല്‍ഹി കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയുമ കണക്കിന് പുറത്താണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com