സമൂസ പാവിന് രണ്ടു രൂപ കൂടുതല്‍; ചോദ്യം ചെയ്ത കാഴ്ച വൈകല്യമുള്ള യുവാവിനെ റെയില്‍വേ കാന്റീന്‍ ജീവനക്കാര്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചു, മുഖത്തടിച്ചു

മഹാരാഷ്ട്രയിലെ റെയില്‍വേ കാന്റീനില്‍  സമൂസ പാവിന് ഉയര്‍ന്ന വില ഈടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കാഴ്ച വൈകല്യമുള്ള യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ റെയില്‍വേ കാന്റീനില്‍  സമൂസ പാവിന് ഉയര്‍ന്ന വില ഈടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കാഴ്ച വൈകല്യമുള്ള യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ കാന്റീനിലെ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

മുംബൈ ആംബര്‍നാഥ് സ്റ്റേഷനിലാണ് സംഭവം. ഒരു പ്ലേറ്റ് സമൂസ പാവിന് 11 രൂപയാണ് വില. ഇതിന് പകരമായി റെയില്‍വേ കാന്റീന്‍ ജീവനക്കാര്‍ രണ്ടു രൂപ അധികം ചോദിച്ചതാണ് തര്‍ക്കത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 11 രൂപയ്ക്ക് പകരം പ്രതികള്‍ 13 രൂപയാണ് ചോദിച്ചത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് ആക്രമണം. 

കൂട്ടുകാരനൊപ്പം റെയില്‍വേ കാന്റീനില്‍ കയറിയ കാഴ്ച വൈകല്യമുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ വില ഈടാക്കുന്നത് ചോദ്യം ചെയ്തതില്‍ കുപിതനായ കാന്റീന്‍ ജീവനക്കാരന്‍ 28കാരന്റെ കൈയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു.കൂടെ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ മുഖത്ത് അടിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com