മരിച്ചവര്‍ തിരിച്ചുവരില്ല; അവരെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്ന് ഹരിയാന മുഖ്യമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദപരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍
മനോഹര്‍ലാല്‍ ഖട്ടാര്‍
മനോഹര്‍ലാല്‍ ഖട്ടാര്‍

ചണ്ഡിഗഡ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദപരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. മരിച്ചവര്‍ തിരിച്ചുവരില്ല. അതുകൊണ്ടുതന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണ്. എന്നാല്‍ രോഗം ഭേദമാകുന്നവരെ പറ്റി ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കോവിഡ് മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് പ്രയോജനകരമല്ല. കൂടുതല്‍ വൈറസ് ബാധിതരെ രോഗമുക്തരാക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് ഖട്ടാര്‍ പറഞ്ഞു

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മരിച്ചവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവരുടെയും ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. ഇപ്പോള്‍ മരണസംഖ്യ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com