അസമിൽ ശക്തമായ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി-വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2021 09:04 AM  |  

Last Updated: 28th April 2021 09:52 AM  |   A+A-   |  

earthquake_12

പ്രതീകാത്മക ചിത്രം

 

​ഗുവാഹത്തി: അസമിലെ സോനിത്പൂരിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനമുണ്ടായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. ഭൂചലനമുണ്ടായെന്ന വിവരം ആരോഗ്യമന്ത്രി ഹിമന്ത്​ ബിശ്വ ശർമ്മ സ്ഥിരീകരിച്ചു. എല്ലാവരും ഈ ഘട്ടത്തില്‍ ജാഗ്രതയോടെയിരിക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ത സോനോവല്‍ പറഞ്ഞു.