കോവിന്‍ വെബ്‌സൈറ്റിലെ തകരാര്‍ പരിഹരിച്ചു; ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 79.65 ലക്ഷം പേര്‍

ഇന്നു രജിസ്‌ട്രേഷനായി ശ്രമിച്ച നിരവധി പേര്‍ക്ക് 45 വയസ്സിന് താഴെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ കണ്ടെത്താനായില്ല.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  18 മുതല്‍ 44 വയസ്സുവരെയുളള എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിനേഷന് വേണ്ടിയുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആദ്യദിവസം 80 ലക്ഷത്തിനടുത്ത് ആളുകളാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്.

മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സിനുമുകളിലുളള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം. നിലവില്‍ 45 വയസ്സിനുമുകളിലുളള എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ വിതരണം. 

There have been 79,65,720 registrations on Co-WIN today, most of these in the last three hours (16:00-19:00) and mostly of 18-44 age group. We have seen a traffic of 55,000 hits per second. System functioning as expected. pic.twitter.com/AgLt3fMB7Z

 ഇന്നു രജിസ്‌ട്രേഷനായി ശ്രമിച്ച നിരവധി പേര്‍ക്ക് 45 വയസ്സിന് താഴെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ കണ്ടെത്താനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആര്‍.എസ്.ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളെ കുറിച്ചും വാക്‌സിന്‍ വിലയെ കുറിച്ചും ബോര്‍ഡില്‍ എത്തുന്നതോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ആശുപത്രികള്‍ മെയ് ഒന്നിനോ അതിന് ശേഷമോ ആയിരിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുക.

സംസ്ഥാനങ്ങള്‍ ഉല്പാദകര്‍ക്ക് വാക്‌സിന്‍ ഓര്‍ഡറുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും വാക്‌സിന്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ കോവിനില്‍ അപ്‌ഡേറ്റ് ചെയ്യും. തുടര്‍ന്ന് ജനങ്ങള്‍ക്ക് സ്ലോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും ശര്‍മ പറഞ്ഞു. 

പതിനെട്ട് വയസ്സിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് കോവിഷീല്‍ഡിന്റെ വില നാനൂറില്‍ നിന്ന് മുന്നൂറായി കുറച്ചിരുന്നു. 

തുടക്കത്തില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട കോവിന്‍ ആപ്പില്‍ ചില തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചതായി ആരോഗ്യസേതു അധികൃതര്‍ ട്വീറ്റ് ചെയ്തിരുന്നു. ഏപ്രില്‍ 28ന് നാലുമണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com