കർണാടകയില്‍ കർഫ്യൂ തുടങ്ങി; മെയ് 12 വരെ കടുത്ത നിയന്ത്രണങ്ങൾ, പൊതുഗതാഗതം ഇല്ല 

അവശ്യ സർവീസുകളും കടകളും രാവിലെ 6 മണി മുതൽ 10 വരെ മാത്രമേ പ്രവർത്തിക്കാവൂ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെം​ഗളൂരു: കർണാടകത്തില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച കർഫ്യൂ നിലവിൽ വന്നു. രണ്ടാഴ്ചത്തെ കർഫ്യൂ ആണ് സംസ്ഥാനത്ത് നിലവിൽ വന്നത്. മെയ് 12 വരെ ആണ് കടുത്ത നിയന്ത്രണങ്ങൾ. 

അവശ്യ സർവീസുകളും കടകളും രാവിലെ 6 മണി മുതൽ 10 വരെ മാത്രമേ പ്രവർത്തിക്കാവൂ. പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞു. നിർമാണ, കാർഷിക മേഖലയിൽ മാത്രമാണു ഇളവുള്ളത്.

കോവിഡ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവിടെയും നിർമ്മാണ പ്രവർത്തനങ്ങൾക്കും, വ്യവസായശാലകൾക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. 

കർണാടകയിൽ ഇന്നലെ 31,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേര്‍ മരിച്ചു. ‌സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com