ഇനി കെജരിവാള്‍ 'സര്‍ക്കാര്‍ ഇല്ല'; അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്, നിയമഭേദഗതി പ്രാബല്യത്തില്‍

ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അരവിന്ദ് കെജരിവാള്‍/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അരവിന്ദ് കെജരിവാള്‍/പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട കെജരിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനാണ് ഇനി സര്‍ക്കാരിന്റെ ചുമതല. കെജരിവാള്‍ മന്ത്രിസഭയെടുക്കുന്ന ഏത് തീരുമാനത്തിനും ഇനി ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം നേടിയെടുക്കേണ്ടിവരും. 

നിയമഭേദഗതി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നോട്ടീഫിക്കേഷനില്‍ പറയുന്നു. തലസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിവാദ നടപടി. 

മാര്‍ച്ച് 15നാണ് സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിച്ചത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇരു സഭകളിലും ബില്‍ പാസ്സാക്കിയെടുത്തു. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. തുടര്‍ന്നാണ് ബില്‍ പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com