രാജ്യമാകെ താത്കാലിക ആശുപത്രികള്‍; കോവിഡ് പ്രതിരോധത്തില്‍ കരസേനയുടെ കൈത്താങ്

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സഹായഹസ്തവുമായി കരസേന
കരസേന മേധാവി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ ചിത്രം
കരസേന മേധാവി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സഹായഹസ്തവുമായി കരസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേന തീരുമാനിച്ചു. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്ത് ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നവരുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുമായി ചികിത്സയ്ക്ക് ഊഴം കാത്ത് നില്‍ക്കുന്ന രോഗികളുടെ ദയീന ചിത്രങ്ങളാണ് പുറത്തുവരുന്നത്. അതിനിടെയാണ് ചികിത്സയ്ക്ക് താത്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ കരസേന മുന്നിട്ടിറങ്ങുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ ഒരുക്കാനാണ് കരസേന തയ്യാറായിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ ടാങ്കറുകള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം ആവശ്യമാണ്. ഇതിനാവശ്യമായ മനുഷ്യവിഭവശേഷി നല്‍കാനും കരസേന തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com