കോവിഡ്: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി

ഇന്ത്യയിൽനിന്ന് നേരിട്ട് യാത്രക്കാർ പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് മേയ് 14 വരെ ദീർഘിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: ഇന്ത്യയിൽനിന്ന് നേരിട്ട് യാത്രക്കാർ പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് മേയ് 14 വരെ ദീർഘിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.

മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. ഈ മാസം 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com