'മോദി രാജിവയ്ക്കണം'; ബ്ലോക്ക് മാറ്റി ഫെയ്‌സ്ബുക്ക്, ഹാഷ്ടാഗ് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി മോദി രാജിവയ്ക്കണം എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദി രാജിവയ്ക്കണം എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹാഷ്ടാഗ് തടഞ്ഞത് പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ പുറത്തു വരാതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമായിരുന്നു എന്ന വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 

കോവിഡ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ചയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് ക്യാമ്പിയിന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നീക്കം ചെയ്തത്. എന്നാല്‍ പ്രതിഷേധം കനത്തതിന് പിന്നാലെ ക്യാമ്പയിന് ഫെയ്‌സ്ബുക്ക് അനുമതി നല്‍കി. ഹാഷ്ടാഗ് ബ്ലോക്ക് ചെയ്തത് അബദ്ധം പറ്റിയതായിരുന്നു എന്നാണ് ഫെയ്‌സ്ബുക്ക് വിശദീകരണം. 

ഹാഷ്ടാഗ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഹാഷ്ടാഗ് ബ്ലോക്ക് ആയത് അബദ്ധം സംഭവിച്ചതാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.  വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും കേന്ദ്രം അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com