കോവിഡ് വ്യാപനം രൂക്ഷം; മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഓക്‌സിജന്‍ പ്രതിസന്ധി, വാക്‌സിന്‍ ക്ഷാമം എന്നിവയും ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 9 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരള, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് മുന്നേമുക്കാന്‍ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട് ദിവസമായി മൂവായിരത്തിന് മുകളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com