18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ വൈകും, നാളെ തുടങ്ങാനാവില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളും 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നാളെ നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; 18 നും 45 നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് നാളെയാണ് ആരംഭിക്കുന്നത്. എന്നാൽ വാക്സിൻ ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷൻ നാളെ ആരംഭിക്കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് കൂടുതൽ സംസ്ഥാനങ്ങൾ. മധ്യപ്രദേശ് സർക്കാരാണ് വാകിസിനേഷൻ നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചത്. നേരത്തെ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളും 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നാളെ നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

ആദ്യ ഡോസെടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കും രണ്ടാം ഡോസ് എടുക്കുന്നവർക്കും മുൻ​ഗണന നൽകാനാണ് കേരളത്തിൻ‍റെ തീരുമാനം. എന്നാൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ച് വാക്സിൻ നൽകുമെന്നും സംസ്ഥാനം വ്യക്തമാക്കിയിരുന്നു. 

രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കെയാണ് 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷന് തുടക്കമാകുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ മെയ് 1 മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ പലതും വാക്സീനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com