ചൂതാട്ടം നടത്തി ലക്ഷങ്ങള്‍ പോയി;  കടബാധ്യത തീര്‍ക്കാന്‍ സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി; യുവ എന്‍ജിനിയര്‍ അറസ്റ്റില്‍

കടബാധ്യത തീർക്കാൻ മൂന്ന് വയസുള്ള സ്വന്തം മകനെ തട്ടികൊണ്ടുപോയി  ഭാര്യയോട് തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് എൻജീനയറായ ഭർത്താവ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്‌: കടബാധ്യത തീർക്കാൻ മൂന്ന് വയസുള്ള സ്വന്തം മകനെ തട്ടികൊണ്ടുപോയി  ഭാര്യയോട് തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് എൻജീനയറായ ഭർത്താവ്. പണം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഹൈദരബാദിലെ ഐടി കമ്പനിയിലെ എൻജിനീയരായ പൽനാട്ടി രാമകൃഷ്ണയാണ് കേസിലെ പ്രതി.

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചെറുവുകൊമ്മുപലത്താണ് സംഭവം. 20 ലക്ഷം രൂപ കടമെടുത്ത എൻജിനീയർ അത് തിരിച്ചെടക്കാൻ കഴിയാതെ വന്നപ്പോഴാണ് സന്തം മകനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി ഇട്ടത്

രാമകൃഷ്ണ മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്നു. അതിനെ തുടർന്നാണ് അയാൾ്ക്ക് 20 ലക്ഷം രൂപ കടം വാങ്ങേണ്ടി വന്നത്. ജൂലൈ 28നാണ് മദ്യപിച്ച് വീട്ടിലേക്ക് കയറിച്ചെന്ന രാമകൃഷ്ണ സ്വന്തം മകനെ ബലംപ്രയോഗിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു. ഭാര്യയെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി, പണം തന്നില്ലെങ്കിൽ മകനെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

ഭീഷണിയെ തുടർന്ന് ഭാര്യ ജൂലൈ 30 ന് പൊന്നലുരു പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണത്തിനൊടുവിൽ കണ്ടുക്കൂരിന് സമീപം പ്രതിയെ കണ്ടെത്തുകയായിരുന്നു. സ്വന്തം മകനൊപ്പം മദ്യപിച്ച് ബോധരഹിതനായി കിടക്കുന്ന രീതിയിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ അമ്മയുടെ കൂടെ വിടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com