പ്രണയ നൈരാശ്യത്തില്‍ 3,115 പേര്‍. പരീക്ഷയില്‍ തോറ്റതിന് 4,046; രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 24,568 കുട്ടികള്‍

ഇതില്‍13,325 പേരും പെണ്‍കുട്ടികളാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ  24,000 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 14നും 18നും ഇടയില്‍ പ്രായമുള്ള 24,000 പേരാണ് 2017 - 18 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇക്കൂട്ടത്തില്‍ പരീക്ഷയില്‍ തോറ്റതിന് മാത്രം ആത്മഹത്യ ചെയ്തവര്‍ നാലായിരമാണെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനിടെ 24,568 കുട്ടികളാണ്് ആത്മഹത്യ ചെയ്തത്. ഇതില്‍13,325 പേരും പെണ്‍കുട്ടികളാണ്. 2017ല്‍ 8,029 കുട്ടികളും, 2018ല്‍ 8,162 പേരും 2019ല്‍ 8,377 കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് മധ്യപ്രദേശിലാണ്. രണ്ടാമത് ബംഗാളാണ്. മധ്യപ്രദേശില്‍ 3,115 പേരും ബംഗാളില്‍ 2,802 പേരുമാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര 2,527, തമിഴ്‌നാട് 2,035, എന്നിങ്ങനെയാണ് കണക്കുകള്‍. പരീക്ഷയില്‍ പരായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 4,046 കുട്ടികള്‍ ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹാനുബന്ധവുമായി ബന്ധപ്പെട്ട് 639 പേരാണ് ആത്മഹത്യ ചെയ്തത്.

പ്രണയവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഏകദേശം 3,315 കുട്ടികള്‍ ആത്മഹത്യ ചെയ്തു, 2,567 കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമായത് ഗോരമായിരുന്നു. ശാരീരിക പീഡനത്തെ തുടര്‍ന്ന് 81 കുട്ടികള്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com