അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; പ്രശ്‌നം വേഗം പരിഹരിക്കണമെന്ന് അമിത് ഷാ, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം. ഇരു മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തി. 

'കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും അസം മുഖ്യമന്ത്രിയുമായും നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍, അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ധാരണയായി' മിസോറാം മുഖ്യമന്ത്രി സൊറാംതംഗ ട്വിറ്ററില്‍ കുറിച്ചു. 

പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്ന് മിസോറാം ജനത മാറിനില്‍ക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജൂലൈ 26ന് മിസോറാം-അസം അതിര്‍ത്തിയില്‍ നടന്ന ഏറ്റമുട്ടലില്‍ ആറ് അസം പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് എതിരെ മിസോറാം പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ  ഒരുതരി അസം മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് അസം മുഖ്യമന്ത്രിയും രംഗത്തെത്തി. അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം ആയുധമാക്കി പ്രതിപക്ഷം പാര്‍ലമെന്റില്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ അമിത് ഷാ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com