57,000ലേറെ പേര്‍ക്ക് 95 ശതമാനം മാര്‍ക്ക്, 90ന് മുകളില്‍ രണ്ടരലക്ഷം കുട്ടികള്‍; പത്താംക്ലാസ് പരീക്ഷയില്‍ 'പെണ്‍ തിളക്കം'

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ 57000 ലധികം വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ 57000 ലധികം വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി. എന്നാല്‍ 90നും 95 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് നേടിയവരുടെ എണ്ണം രണ്ടുലക്ഷമായി ഉയര്‍ന്നതായി സിബിഎസ്ഇ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 38 ഉം ഒന്‍പതും ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം 41,804 വിദ്യാര്‍ഥികളാണ് 95 ശതമാനത്തിലധികം മാര്‍ക്ക്് നേടിയത്. ഇത്തവണ ഇത് 57,824 ആയി ഉയര്‍ന്നു. സമാനമായി 90നും 95 ശതമാനത്തിന് ഇടയില്‍ മാര്‍ക്ക് നേടിയവരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 1,84,358 ആയിരുന്നത് ഇത്തവണ 2,00,962 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പത്താംക്ലാസ് പരീക്ഷയെഴുതാന്‍ 21.13 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. 99.04 ശതമാനമാണ് വിജയം.കോവിഡ് പശ്ചാത്തലത്തില്‍ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്തിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് ഇത്തവണ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയത്തില്‍ 0.35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com