രോ​ഗികൾ കുറയുന്നു, ഇന്നലെ  30,549 പേർക്ക് കോവിഡ്; ഒറ്റ ദിവസം 60ലക്ഷത്തിലധികം പേർ വാക്സിൻ സ്വീകരിച്ചു

ഇന്നലെ 422 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു.ഇന്നലെ 30,549 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,17,26,507 ആയി ഉയർന്നു.

ഇന്നലെ 422 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ  4,25,195 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 4,04,958 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 38,887 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,08,96,354 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 47,85,44,114 ആയി ഉയർന്നു. ഇന്നലെ മാത്രം 61ലക്ഷത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. 61,09,587 പേർ വാക്സിൻ സ്വീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com