ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നല്‍കി സ്‌പെയിനും; കോവിഷീല്‍ഡ് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് പോകാം

യുഎഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സ്‌പെയിനിലേക്കും യാത്ര ചെയ്യാന്‍ അനുമതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: യുഎഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സ്‌പെയിനിലേക്കും യാത്ര ചെയ്യാന്‍ അനുമതി. പോകാനുദ്ദേശിക്കുന്നതിന്റെ 14 ദിവസം മുമ്പെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന.

ഓഗസ്റ്റ് രണ്ട്  മുതല്‍ സ്‌പെയിനിലേക്കുള്ള എല്ലാ വിഭാഗം വിസകളും പുനരാരംഭിച്ചു. തുടക്കത്തില്‍ ഡല്‍ഹി, നേപ്പാള്‍ കേന്ദ്രങ്ങളില്‍ കൂടി മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുക. അപേക്ഷകര്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെയ്പ്പ് നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അവരെ എയര്‍ലൈനുകളോ ഇമിഗ്രേഷന്‍ അധികാരികളോ തിരിച്ചയക്കും.

നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചെത്താന്‍ യുഎഇ അനുമതി നല്‍കിയിരുന്നു. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് യുഎഇ അനുമതി നല്‍കിയത്. എന്നാല്‍ വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com