ഇടിച്ച വാഹനം നിർത്താതെപോയാൽ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതര പരിക്കേറ്റാൽ അര ലക്ഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 09:05 AM  |  

Last Updated: 04th August 2021 09:05 AM  |   A+A-   |  

ramanattukara ACCIDENT

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: റോഡ് അപകടങ്ങളിൽ വാഹനം ഇടിച്ച് നിർത്താതെപോകുന്ന കേസുകളിൽ ഇടിയേറ്റയാൾ മരിച്ചാൽ നഷ്ടപരിഹാരത്തുക രണ്ടുലക്ഷം രൂപയായി ഉയർത്തും. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായി. ഗതാ​ഗതമന്ത്രാലയം വൈകാതെ ​ഇത് വിജ്ഞാപനം ചെയ്യും. ​25,000 രൂപയാണ് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക. 

അപകടത്തിൽപ്പെട്ടയാൾക്ക് ഗുരുതര പരിക്കുപറ്റിയ കേസുകളിൽ നഷ്ടപരിഹാരത്തുക 50,000 രൂപയായിരിക്കും. അതേസമയം ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാൽ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപയായിരിക്കും. ഗുരുതര പരിക്കേറ്റാൽ നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നൽകണം. ഇൻഷുറൻസ് കമ്പനികളാണ് തുക നൽകേണ്ടത്. 

2019ൽ 29,354 പേർ ഇത്തരം അപകടങ്ങളിൽ മരിച്ചിരുന്നു.