ആറും റോഡും അറിയാന്‍ വയ്യ; കുത്തിയൊലിച്ചു വെള്ളം, ബസ് കുടുങ്ങി; യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 02:30 PM  |  

Last Updated: 04th August 2021 02:30 PM  |   A+A-   |  

rajasthan_flood

എഎന്‍ഐ വീഡിയോയില്‍ നിന്ന്‌

 
ജയ്പൂര്‍: രാജസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നാല്‍പ്പതോളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കോട്ട ജില്ലലില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

അതിനിടെ, പുഴ കരകവിഞ്ഞൊഴുകിതയതോടെ വെള്ളത്തില്‍ കുടുങ്ങിപ്പോയ ബസില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

പുഴ കരകവിഞ്ഞൊഴുകിയതോടെ റോഡ് മുങ്ങി. തുടര്‍ന്ന് ബസ് വെള്ളത്തില്‍ കുടുങ്ങുകയായിരുന്നു. എസ്ഡിആര്‍എഫ് സംഘം എത്തിയാണ് ബസിലുണ്ടായിരുന്ന നാല്‍പ്പത് യാത്രക്കാരെ രക്ഷിച്ചത്.