പെഗാസസില്‍ പുതിയ വെളിപ്പെടുത്തല്‍, ജഡ്ജിയായിരിക്കേ അരുണ്‍ മിശ്രയുടെ ഫോണ്‍ ചോര്‍ത്തി; മലയാളി അഭിഭാഷകനും പട്ടികയില്‍ 

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തല്‍. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി ജഡ്ജിയായിരിക്കേയാണ് അരുണ്‍ മിശ്രയുടെ ഫോണ്‍ ചോര്‍ത്തിയത്. 

സുപ്രീം കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും ചോര്‍ത്തിയെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് മിശ്ര. 2010 മുതല്‍ 2018 വരെ അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന പഴയ രാജസ്ഥാന്‍ നമ്പറാണ് ഇപ്പോള്‍ ദ വയര്‍ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. 2020 സെപ്റ്റംബറിലാണ് അരുണ്‍ മിശ്ര വിരമിച്ചത്.

മലയാളി അഭിഭാഷകന്‍ ആള്‍ജോ ജോസഫിന്റെ പേരും പട്ടികയിലുണ്ട്. അഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ക്രിസ്ത്യന്‍ മിഷേലിന്റെ അഭിഭാഷകനായിരുന്നു ആള്‍ജോ ജോസഫ്. ബ്രിട്ടീഷ് ഇടനിലക്കാരനായ മിഷേലിനെ 2018ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com