അതിര്‍ത്തിയില്‍ 'വെടിനിര്‍ത്തല്‍'; കേന്ദ്രം പറയുന്നത് അനുസരിക്കും, സേനകളെ പിന്‍വലിക്കും: സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍

അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍. പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്ന നപടികളോട് സഹകരിക്കുമെന്ന് ഇരു സര്‍ക്കാരുകളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 

ആറു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവനെടുത്ത അക്രമ സംഭവത്തിന് ശേഷം, കേന്ദ്ര ആഭ്യന്തരമന്ത്രി അമതി ഷാ ഇരുമുഖ്യമന്ത്രിമാരുമായി ടെലഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. 

അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അസം അതിര്‍ത്തി സംരക്ഷണ, വികസന മന്ത്രി അതുല്‍ ബോറ, മിസോറാം ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. 

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ വിരോധമില്ല. മേഖലയിലേക്ക് ഇരു സംസ്ഥാനങ്ങളും സ്വന്തം സായുധ സേനകളെ വിന്യസിക്കില്ല. അസം-മിസോറാം അതിര്‍ത്തികള്‍ പങ്കിടുന്ന മറ്റു ജില്ലകളിലും ഇത് പാലിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com