രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ 42,28 പേര്‍; മരണം 533

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 10:07 AM  |  

Last Updated: 05th August 2021 10:08 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം


ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 42,928 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു.

ഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,26,290 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍  4,11,076  പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 41,726 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം  3,09,74,748 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം  48,93,42,295 ആയി ഉയര്‍ന്നു.