മൂന്നാം തരംഗത്തിന്റെ ആശങ്കകൾക്കിടെ രോഗികൾ കൂടുന്നു, ഇന്നലെ 44,643 പേർക്ക് കോവിഡ്; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50കോടിയിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th August 2021 09:55 AM |
Last Updated: 06th August 2021 09:55 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകൾക്കിടെ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 44,643 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 464 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 41,096 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,10,15,844 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ 4,14,159 പേരാണ് ചികിത്സയിൽ കഴിയുന്നത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക് അടുക്കുകയാണ്. ഇതുവരെ 49,53,27,595 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.