രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 50 കോടി കടന്നു; സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരായ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വരുംദിവസങ്ങൡ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം.

രജ്യത്ത് ഇതുവരെയായി 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

'കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്‌സിനേഷനില്‍ രാജ്യം 50 കോടി കടന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി' അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ക്യാമ്പയിനില്‍ കൂടി രാജ്യത്ത് 50 കോടി വാക്‌സിനേഷനുകള്‍ നടന്നു കഴിഞ്ഞു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്‌സിനുകള്‍ നല്‍കിയത്. 1020 കോടിയിലെത്താന്‍ 45 ദിവസമാണ് വേണ്ടി വന്നത്. 2030 കോടിയിലെത്താന്‍ 29 ദിവസമെടുത്തു. 3040 കോടിയിലെത്താന്‍ 29 ദിവസവും, 3040 കോടിയിലെത്താന്‍ 24 ദിവസവുമെടുത്തു. എന്നാല്‍ 50 കോടി പ്രതിരോധ വാക്‌സിനുകളിലെത്താന്‍ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1844 വയസിനിടയിലുള്ള 22,93,781 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനുകളും 4,32,281 രണ്ടാം ഡോസ് വാക്‌സിനുകളും ഇന്ന് നല്‍കിയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ െ്രെഡവില്‍ 1844 വയസ്സിനിടയിലുള്ള 17,23,20,394 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി, ആകെ 1,12,56,317 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്ഫുട്‌നിക് എന്നീ വാക്‌സിന്‍ ഡോസുകളാണ് നല്‍കി വരുന്നത്. ഇതുവരെയായി രാജ്യത്ത് 50,03,48,866 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. 2.30 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com