5 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ ഓഗസ്റ്റ് 17ന് തുറക്കും; മഹാരാഷ്ട്രയില്‍ ഇന്ന് 5539 പേര്‍ക്ക് കോവിഡ്

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സ്‌കൂള്‍ തുറക്കുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കല്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സ്‌കൂള്‍ തുറക്കുക. അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും. കൂടാതെ 8 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകളും തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ  ഗെയ്ക്‌വാദ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ന് 5539 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5859 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 187 പേരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും തമിഴ്‌നാട് സര്‍ക്കാരും തീരുമാനിച്ചു, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം. 

ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.ഓഗസ്റ്റ് 23 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടി.

അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനാണ് ധാരണയായിരിക്കുന്നത്. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍ നഴ്‌സിങ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com