'ഖേല്‍ രത്‌ന'യില്‍നിന്നു രാജീവ് ഗാന്ധി പുറത്ത്; ഇനി ധ്യാന്‍ ചന്ദിന്റെ പേരില്‍ 

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ്/ഫയല്‍
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ്/ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. നിലവില്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്നാണ് ഇത് അറിയപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് പേരുമാറ്റത്തിന്റെ വിവരം അറിയിച്ചത്. പുരുഷ ഹോക്കി ടീം ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ പശ്ചാത്തലത്തിലാണ് പേരുമാറ്റം. രാജ്യം അഭിമാനത്തോടെ നില്‍ക്കുന്ന ഈ അവസരത്തില്‍ ഖേല്‍രത്‌ന പുരസ്‌കാരം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലാവണമെന്ന, നിരവധി പേരുടെ ആവശ്യത്തിനു പ്രസക്തിയേറുകയാണെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ വികാരം പരിഗണിച്ച് ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരമെന്നു പുനര്‍ നാമകരണം ചെയ്യുകയാണെന്നും മോദി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com