വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ, ഈ നമ്പർ സേവ് ചെയ്യണം 

കോവിനിൽ രസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭിക്കുകയൊള്ളു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ ലഭിക്കുക. കോവിനിൽ രസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭിക്കുകയൊള്ളു. 

9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യണം. ഈ നമ്പർ വാട്സ്ആപ്പിൽ തുറന്നശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണിൽ ലഭിക്കുന്ന ഒടിപി വാട്സ്ആപ്പിൽ മറുപടി മെസേജ് ആയി നൽകുക. ഇവിടെ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും. ഡൗൺലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com