രോഗവ്യാപനത്തില്‍ നേരിയ ശമനം ; ഇന്നലെ 38,628 പേര്‍ക്ക് കോവിഡ് ; 617 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 10:08 AM  |  

Last Updated: 07th August 2021 10:08 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 617 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് നിലവില്‍ 4,12,153 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ  40,017 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി ഉയര്‍ന്നു. ആകെ മരണം 4,27,371 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,95,385 ആയിട്ടുണ്ട്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,55,138  പേര്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചു. ഇതോടെ ഇന്ത്യയിലെ 50,10,09,609 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.