മാളുകളും മാര്‍ക്കറ്റുകളും തുറക്കും; രാത്രി 10മണി വരെ പ്രവര്‍ത്തനത്തിന് അനുമതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 12:18 PM  |  

Last Updated: 07th August 2021 12:18 PM  |   A+A-   |  

market_delhi

ഫയല്‍ ചിത്രം/ പിടിഐ

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനിമുതല്‍ മാളുകളും മാര്‍ക്കറ്റുകളും രാത്രി 10മണി വരെ തുറക്കാമെന്ന് സര്‍ക്കാര്‍. കോവിഡ് 19 രണ്ടാം വ്യാപനത്തെതുടര്‍ന്ന് അടച്ച എല്ലാ പ്രതിവാര മാര്‍ക്കറ്റുകളും തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഉത്സവകാലം പ്രമാണിച്ച് ഇളവുകള്‍ വേണമെന്ന വ്യവസായികളുടെ ആവശ്യത്തിന് പിന്നാലെയാണ് തീരുമാനം. 

മദ്യശാലകള്‍ തുറന്ന സാഹചര്യത്തില്‍ നിരവധിപ്പേരുടെ ജീവിതമാര്‍ഗ്ഗമായ മാര്‍ക്കറ്റുകള്‍ തുറക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു മുനിസിപ്പല്‍ വാര്‍ഡ് പരിധിയില്‍ ഒരു പ്രതിവാര മാര്‍ക്കറ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത്തരം കച്ചവടക്കാര്‍ രണ്ടറ്റം കൂട്ടിപ്പിടിക്കാന്‍ ബദ്ധപ്പെടുകയാണെന്നും ഇളവുകള്‍ അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി രംഗത്തുവന്നിരുന്നു.