രോ​ഗികൾ കുറയുന്നു, ഇന്നലെയും 40,000ൽ താഴെ; ചികിത്സയിലുള്ളവർ നാലുലക്ഷത്തിന് മുകളിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 09:54 AM  |  

Last Updated: 08th August 2021 09:54 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം, എക്സ്പ്രസ്

 

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ 40000ന് മുകളിൽ ഉണ്ടായിരുന്ന പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 24 മണിക്കൂറിനിടെ 39,070 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,19,34,455 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 38,628 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഇന്നലെ 491 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,27,862 ആയി ഉയർന്നു. നിലവിൽ  4,06,822 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ  43,910 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,10,99,771  ആയി ഉയർന്നു. നിലവിൽ 50,68,10,492 പേർക്ക് വാക്സിൻ നൽകി. ഇന്നലെ മാത്രം 55,91,657 പേർക്കാണ് വാക്സിൻ നൽകിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.