തോരാതെ മഴ; വെള്ളത്തിൽ മുങ്ങി മധ്യപ്രദേശിലെ ​ഗ്രാമങ്ങൾ; ഭദൗരയിൽ മൃതദേ​ഹം ചുമന്ന് ജനം

തോരാതെ മഴ; വെള്ളത്തിൽ മുങ്ങി മധ്യപ്രദേശിലെ ​ഗ്രാമങ്ങൾ; ഭദൗരയിൽ മൃതദേ​ഹം ചുമന്ന് ജനം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പാൽ: മധ്യപ്ര​ദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പൊറുതിമുട്ടി ജനം. മഴയെ തുടർന്ന് പല ​ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. മഴക്കെടുതിയിൽ ശവ സംസ്കാരം നടത്താൻ പോലും കഴിയാതെ ജനം ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നു. 

വടക്കൻ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭദൗര ഗ്രാമത്തിലാണ് വെള്ളത്തിൽ മുങ്ങിയ തെരുവിലൂടെ, സംസ്കാരത്തിനായി മൃതദേഹം ചുമന്നു കൊണ്ടുപോയത്. വെള്ളിയാഴ്ച മരിച്ച കമർലാൽ ശാക്യവാർ എന്നയാളുടെ മൃതദേഹം ഗ്രാമവാസികൾ കൊണ്ടുപോകുന്നതാണ് വീഡിയോയിൽ. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ജലനിരപ്പ് താഴാത്തതിനെ തുടർന്നാണ് കമർലാലിന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോയതെന്നാണു റിപ്പോർട്ട്. 

ഗുണയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഭദൗരയിൽ റോഡുകളുടെയും അഴുക്കുചാൽ സംവിധാനത്തിന്റെയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഓടകളിൽ വെള്ളംകെട്ടി നിൽക്കുന്നതും റോഡുകളുടെ നവീകരണം ശരിയായ ഇടവേളകളിൽ നടത്താത്തതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്. 

ഗ്വാളിയാർ, ശിവപുരി, ഗുണ, ഷെയ്പൂർ, ബിന്ദ് എന്നിവിടങ്ങളിൽ മഴമൂലം നിരവധി ​ഗ്രാമീണരാണ് വലിയ ​ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനും ഏഴിനുമിടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com