രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം യാത്രാനുമതി; ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര

മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഓഗസ്റ്റ് പതിനഞ്ചുമുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മുംബൈ: മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഓഗസ്റ്റ് പതിനഞ്ചുമുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ട്രെയിനുകളില്‍ പ്രവേശനമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് യാത്രാനുമതി നല്‍കും. 

വാക്‌സിന്‍ സ്വീകരിച്ചവുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. വാക്‌സിനെടുത്തവര്‍ക്ക് മാത്രമാകും ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ വഴിയും സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നിലവില്‍ അവശ്യ സര്‍വീസുകര്‍ക്കാണ് മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com