കൂറ്റന്‍ കെട്ടിടത്തില്‍ നിന്ന് താഴോട്ട്, ജനല്‍ കമ്പിയില്‍ കുരുങ്ങി പെണ്‍കുട്ടി, അത്ഭുതകരമായ രക്ഷപ്പെടല്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 04:38 PM  |  

Last Updated: 09th August 2021 04:40 PM  |   A+A-   |  

girl rescued

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്ന പെണ്‍കുട്ടി, ടെലിവിഷന്‍ ചിത്രം

 

മുംബൈ: മഹാരാഷ്ട്രയില്‍ ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ജനല്‍ കമ്പിയില്‍ കുരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ചു.അഗ്നിശമന സേനയിലെ ജീവനക്കാര്‍ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

പുനെയിലാണ് സംഭവം. കെട്ടിടത്തിലെ വീടിന്റെ മുകളില്‍ നിന്ന് പെണ്‍കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ, ജനലിന്റെ കമ്പിയില്‍ പിടിത്തം കിട്ടിയ പെണ്‍കുട്ടി അവിടെ പിടിച്ചുകിടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിലെ മറ്റു താമസക്കാര്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിളിച്ചറിയിക്കുകയായിരുന്നു. 

അഗ്നിശമന സേനാംഗങ്ങള്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയത്. കയറിട്ട് കൊടുത്തും കോണി സംഘടിപ്പിച്ചുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

 

കടപ്പാട്:Satah News