തുടര്‍ച്ചയായി പൊലീസ് പിഴയിട്ടു; ബൈക്ക് കത്തിച്ച് യുവാവിന്റെ ക്രോധം

12 തവണയായി  ഇയാളില്‍ നിന്ന് പൊലീസ് 4,800 രൂപയാണ്‌ പിഴയിട്ടത്.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



ഹൈദരാബാദ്: തുടര്‍ച്ചയായി പൊലീസ് പിഴയിട്ടതോടെ മദ്യലഹരിയില്‍ ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം. 12 തവണയായി  ഇയാളില്‍ നിന്ന് പൊലീസ് 4,800 രൂപയാണ്‌ പിഴയിട്ടത്.  തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

കര്‍ഷക തൊഴിലാളിയായ സങ്കപ്പയ്ക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 4,800 രൂപ പിഴയിട്ടിരുന്നു. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണ പൊലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടപ്പോഴാണ് ഈ തുക പിഴയായി ചുമത്തിയത്. 

കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍നിന്ന് തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടി. തുടര്‍ന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവന്‍ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ യുവാവ് ബൈക്കുമായി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്ചയായിരുന്നു. സമീപത്തെ കെട്ടിടത്തിന് സമീപം ബൈക്ക് നിര്‍ത്തിയ ഇയാള്‍ പെട്രോളൊഴിച്ച് ബൈക്കിന് തീയിട്ടെന്നാണ് പൊലീസ് പറയുന്നത്. എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതില്‍ കുപിതനായാണ് താന്‍ ഇത് ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com