ഹിമാചലിലെ മണ്ണിടിച്ചില്‍; 11 മൃതദേഹം കണ്ടെത്തി, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു; വീഡിയോ

30 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
കിനൗര്‍ ജില്ലയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ
കിനൗര്‍ ജില്ലയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ


ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ പതിനൊന്ന് പേരുടെ മൃതദേഹം കണ്ടെത്തി. 30 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചല്‍ മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

റെക്കോങ് പീ - ഷിംല ദേശീയപാതയിലെ കിനൗറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.45നാണ് വന്‍ ദുരന്തമുണ്ടായത്. ദേശീയപാത വഴി കടന്നുപോയ വാഹനങ്ങള്‍ക്കു മേല്‍ മണ്ണിടിഞ്ഞ് വീണാണ് അപകടം. മണ്ണിനടിയില്‍പ്പെട്ട ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ ബസില്‍ മാത്രം നാല്‍പ്പത് പേരുണ്ടായിരുന്നു. ബസ് െ്രെഡവര്‍, കണ്ടക്ടകര്‍ ഉള്‍പ്പെടെ 9 പേരെ രക്ഷപെടുത്തി. ഐടിബിപിയും, ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

അപകടശേഷവും കൂറ്റന്‍ കല്ലുകള്‍ വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ വൈകി. മണ്ണിടിച്ചിലില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം കിനൗറില്‍ തന്നെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ 9 പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com