മുന്‍കാമുകിയെ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു, 23കാരനെ കുത്തിക്കൊന്നു; പ്രതികളെ പിടികൂടാന്‍ പൊലീസിന്റെ 600 കിലോമീറ്റര്‍ 'ചെയ്‌സ്'

രാജ്യതലസ്ഥാനത്ത് മുന്‍കാമുകിയെ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുന്‍കാമുകിയെ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. യുപിയില്‍ ആറു ജില്ലകളിലായി 600 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

മംഗോള്‍പുരിയില്‍ കഴിഞ്ഞദിവസമാണ് കൊലപാതകം നടന്നത്. പാര്‍ക്കില്‍ വച്ച് 23കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുന്നതും കണ്ടതായി ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കാന്‍പൂര്‍ സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാന്‍പൂരിലെത്തിയ പൊലീസ് സംഘം പ്രതികളില്‍ ഒരാളുടെ അച്ഛനോട് മകനെ കുറിച്ച് ചോദിച്ചു. മകന്‍ കാന്‍പൂരില്‍ വന്നിട്ടില്ല എന്നാണ് അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയത്. 

തുടര്‍ന്ന്് സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ ഡല്‍ഹിയില്‍ ചികിത്സ തേടിയതായും ഉത്തര്‍പ്രദേശില്‍ അവര്‍ ഉള്ളതായും വിവരം ലഭിച്ചു. പ്രതികളുടെ ബന്ധുക്കളില്‍ ഒരാളില്‍ നിന്ന് സാമ്പത്തിക സഹായം തേടിയതായും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചലിന് ഒടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഡല്‍ഹിയിലേക്ക് പ്രതികള്‍ ബസ് കയറിപ്പോയതായാണ് അവസാനം ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ബസിനെ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. മുന്‍കാമുകിയുമായി 23കാരന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com