വ്യത്യസ്ത വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കരുതെന്ന് സിറം; കാരണം ഇത്

വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സൈറസ് പൂനാവാല. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിന്‍ നിര്‍മാതാക്കളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ കലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം. 300 ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തും.വാക്സിനേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

ഡോസുകള്‍ മിക്സ് ചെയ്യേണ്ട ആവശ്യമില്ല. ഈ സമീപനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില്‍, രണ്ട് വാക്‌സിനുകളുടേയും നിര്‍മാതാക്കള്‍ക്കിടയില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പ്രവണത ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാല്‍ മറ്റേ വാക്സിന്‍ നല്ലതല്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയും. ഞങ്ങളുടെ വാക്സിനാണ് പ്രശ്നമെന്ന് മറ്റ് വാക്സിന്‍ കമ്പനികള്‍ ഞങ്ങളെയും കുറ്റപ്പെടുത്തും. ഇത്തരത്തില്‍ വാക്സിനുകള്‍ പരസ്പരം കലര്‍ത്തി നല്‍കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com