പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ മുന്നോട്ട് കുതിച്ച് കാര്‍; പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു, വലിച്ചിഴച്ചു, ഗ്ലാസില്‍ തലയിടിച്ച് വീഴ്ച - വീഡിയോ

പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പൊലീസുകാരനെ വലിച്ചിഴക്കുന്ന കാര്‍, എഎന്‍ഐ
പൊലീസുകാരനെ വലിച്ചിഴക്കുന്ന കാര്‍, എഎന്‍ഐ

ചണ്ഡീഗഡ്: പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ വലിച്ചിഴച്ചത്. ബോണറ്റില്‍ പിടിച്ച് തൂങ്ങി കിടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പൊലീസുകാരന്റെ തല ഗ്ലാസില്‍ ഇടിക്കുന്നതും റോഡിലേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പട്യാലയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. പരിശോധനയില്‍ നിന്ന്് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാരനെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. മുന്നോട്ടു കുതിച്ച കാര്‍ തടഞ്ഞുനിര്‍ത്താന്‍ പൊലീസുകാരന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസുകാരനെ വലിച്ചിഴച്ച് കാര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വീഴാതിരിക്കാന്‍ ബോണറ്റില്‍ പിടിച്ചു കിടക്കാന്‍ പൊലീസുകാരന്‍ ശ്രമിച്ചത് വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ കാര്‍ വേഗത കുറച്ചില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസുകാരന്‍ കാറിന്റെ വശത്തേയ്ക്ക് പോയി. അതിനിടെ വേഗത കൂട്ടി ഡ്രൈവര്‍ മുന്നോട്ടെടുത്തു. ഈ സമയത്താണ് നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയും തല ഗ്ലാസില്‍ വന്ന് ഇടിക്കുകയും ചെയ്തത്. റോഡില്‍ വീണ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കാര്‍ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com