രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 12:13 PM  |  

Last Updated: 14th August 2021 12:13 PM  |   A+A-   |  

rahul-gandhi

രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

 

ന്യൂഡ‍ൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. 

ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ചിത്രമെടുത്ത് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുലിൻറെ ഐഡി ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് അക്കൗണ്ട് വീണ്ടും പഴയപടിയായത്. രാഹുലിൻറെ ട്വീറ്റ് പങ്കുവച്ച അക്കൗണ്ടുകളും നടപടിക്കിരയായിരുന്നു. ഇവയും പുനഃസ്ഥാപിച്ചിട്ടുണ്ട്. 

അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ രാജ്യത്തിൻറെ രാഷ്​ട്രീയപ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്ന് വിമർശിച്ച് നടപടിക്കെതിരെ രാഹുൽ രം​ഗത്തെത്തി. ചിത്രങ്ങൾ പങ്കുവെച്ചതിൽ പരാതിയില്ലെന്ന്​ പെൺകുട്ടിയുടെ രക്ഷിതാക്കളും പ്രതികരിച്ചിരുന്നു.