കാബുളില്‍ നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

കാബൂളില്‍ നിന്ന് ആറ് മണിക്ക് പുറപ്പെട്ട വിമാനം 8മണിയോടെ ഡല്‍ഹിയില്‍ ഇറങ്ങുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കാബൂളില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 129 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കാബൂളില്‍ നിന്ന് ആറ് മണിക്ക് പുറപ്പെട്ട വിമാനം 8മണിയോടെ ഡല്‍ഹിയില്‍ ഇറങ്ങുകയായിരുന്നു.

ഇന്ന് ഉച്ചയോടെ തന്നെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം അഫ്ഗാനിലേക്ക് പുറപ്പെട്ടിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അഫ്ഗാനില്‍ നിന്ന്  തങ്ങളുടെ തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍, താലിബാന്‍ സേന വളഞ്ഞതിനു പിന്നാലെ സമാധാനപരമായുള്ള അധികാരക്കൈമാറ്റത്തിനായി അഫ്ഗാന്‍ സര്‍ക്കാരും താലിബാന്റെയും പ്രതിനിധികളും ചര്‍ച്ച ആരംഭിച്ചിരുന്നു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ യു.എന്‍ രക്ഷാ സമിതി ഉടന്‍ യോഗം ചേര്‍ന്നേക്കും. ബലപ്രയോഗത്തിലൂടെ അഫ്ഗാന്‍ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാന്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, താലിബാന്‍ തലസ്ഥാനം വളഞ്ഞതിന് പിന്നാലെ അഷ്‌റഫ് ഖനി രാജ്യം വിട്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നു. പ്രസിഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com