ഗംഗാനദിയില്‍ 150 പേരുമായി പോയ ബോട്ട് വൈദ്യുതി ലൈനില്‍ തട്ടി അപകടം; 20പേരെ കാണാനില്ല

പട്‌നയിലെ ഗ്രാമീണ മേഖലയായ ഫതുഹയിലെ കച്ചി ദര്‍ഗ ഘട്ടില്‍നിന്ന് വൈശാലിയിലെ രഘോപൂരിലേക്ക് ശനിയാഴ്ച രാത്രി എട്ടുമണിയോടെ പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ



പട്‌ന: ബിഹാറിലെ വൈശാലിയില്‍ ഗംഗാനദിയില്‍ 150 ഓളം പേരുമായി പോയ ബോട്ട് വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. 20ഓളം പേരെ കാണാതായതായാണ് വിവരം.

പട്‌നയിലെ ഗ്രാമീണ മേഖലയായ ഫതുഹയിലെ കച്ചി ദര്‍ഗ ഘട്ടില്‍നിന്ന് വൈശാലിയിലെ രഘോപൂരിലേക്ക് ശനിയാഴ്ച രാത്രി എട്ടുമണിയോടെ 
പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി അരമണിക്കൂറിനകം ആയിരുന്നു അപകടം. ദിവസവേതനക്കാരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. 

നദിയുടെ മധ്യത്തിലെത്തിയപ്പോള്‍ ബോട്ട് ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35ല്‍ അധികം പേര്‍ക്ക് പൊള്ളലേറ്റു. നിരവധിപേര്‍ നദിയില്‍ വീഴുകയും ചെയ്തു. എത്രപേരെയാണ് നദിയില്‍ കാണാതായതെന്ന വിവരം വ്യക്തമല്ല.

കനത്ത മഴയെത്തുടര്‍ന്ന് ദിവസങ്ങളായി കരകവിഞ്ഞ് ഒഴുകുകയാണ് ഗംഗ നദി. വൈശാലിയില്‍നിന്നും പട്‌നയില്‍നിന്നും അധികൃതര്‍ സംഭവ സ്ഥത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com