രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 32,937 രോഗികള്‍; മരണം 417

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 10:42 AM  |  

Last Updated: 16th August 2021 10:42 AM  |   A+A-   |  

covid in india

ഫയൽ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 32,937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 35,909 പേര്‍ രോഗമുക്തിനേടി. 417 പേരാണ് മരിച്ചത്. 

381947 സജീവകേസുകളാണുള്ളത്. ഇതുവരെ രോഗമുക്തരായവര്‍ 31411924 പേരാണ്. മരണം 431642ആയി.

54,58,57,108 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 11,81,212 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 49,48,05,652 ആണ്