പുതുതായി 35,178 പേർക്ക് കോവിഡ്, ചികിത്സയിലുള്ളവർ നാലുലക്ഷത്തിൽ താഴെ; വാക്സിൻ സ്വീകരിച്ചവർ 56 കോടി കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 10:04 AM  |  

Last Updated: 18th August 2021 10:04 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,22,85,857 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 440 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 4,32,519  ആയി ഉയർന്നു.നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ 37,169 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,14,85,923 ആയി ഉയർന്നു. നിലവിൽ 56 കോടിയിലധികം ആളുകൾക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 55,05,075 പേർക്കാണ് വാക്സിൻ നൽകിയത്.