'കോവിഷീൽഡ് വ്യാജന്മാർ' ഇന്ത്യയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

 ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലുമാണ് വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിനിൽ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കേന്ദ്ര സർക്കാർ സുതാര്യമായിത്തന്നെ കൊറോണ വൈറസ് വാക്‌സിനുകൾ നൽകാൻ ശ്രമിച്ചിട്ടും രാജ്യത്ത് വ്യാജ കോവിഷീൽഡ് ഡോസുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ‍ഡബ്യൂഎച്ച്‌ഒ അറിയിച്ചിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിലാണ്​ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്​.

ഇന്ത്യയിലെ കോവിഷീൽഡ്​ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും റിപ്പോർട്ട്​ സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വ്യാജ കോവിഡ് -19 വാക്സിനുകൾ ഗുരുതരമായ അപകടസാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ അനന്തരഫലം രോഗികളുടെ ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നത് തടയാൻ വ്യാജ ഉൽപ്പന്നങ്ങൾ രക്തചംക്രമണത്തിൽ നിന്ന് കണ്ടെത്തുകയും നീക്കം ചെയ്യുകയും വേണം, ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 

ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യകേന്ദ്രങ്ങൾ, മൊത്തക്കച്ചവടക്കാർ, വിതരണക്കാർ, ഫാർമസികൾ, മെഡിക്കൽ ഉൽപ്പന്നങ്ങളുടെ മറ്റ് വിതരണക്കാർ എന്നിവരിൽ ജാഗ്രത വർധിപ്പിക്കണമെന്ന് ആരോഗ്യ ഏജൻസി ഇന്ത്യയോട് ആവശ്യപ്പെട്ടു. വിതരണ ശൃംഖലകൾക്കുള്ളിൽ ജാഗ്രത വർധിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com