അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ആഘോഷിച്ച് അല്‍ഖ്വയ്ദ; വീഡിയോ

അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാനെ അഭിനന്ദിച്ച് അല്‍ഖ്വയ്ദ
അഫ്ഗാന്‍ വിജയം ആഘോഷിക്കുന്ന അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍
അഫ്ഗാന്‍ വിജയം ആഘോഷിക്കുന്ന അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാനെ അഭിനന്ദിച്ച് അല്‍ഖ്വയ്ദ. അല്‍ഖ്വയ്ദയുടെ യമന്‍ ശാഖയാണ് അഭിനന്ദനം അറിയിച്ചത്. ജിഹാദിന് വേണ്ടിയുള്ള പോരാട്ടം വിജയമായിട്ടാണ് കാണുന്നത്. 

ശരിഅത്ത് നിയമം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനമായാണ് ഇത് വിലയിരുത്തന്നത്. അധിനിവേശക്കാരെ പുറത്താക്കാനുള്ള പോരാട്ടമാണിതെന്നും യെമനിലെ അല്‍ഖ്വയ്ദ യുണിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ജനാധിപത്യം സ്ഥാപിക്കാനുള്ള സമാധാനാപരമായ സമീപനമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഇവര്‍ പറയുന്നു. 1996 മുതല്‍ 2001വരെ താലിബാന്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന് അഭയം നല്‍കിയിരുന്നു. സപ്തംബര്‍ 11ലെ യുഎസ് ആക്രമണത്തിലുടെ അഫ്ഗാന് മുകളിലുള്ള താലിബാന്റെ നിയന്ത്രണം നഷ്ടമായിരുന്നു.  എന്നാല്‍ കഴിഞ്ഞയാഴ്ച താലിബാന്‍ പോരാളികള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബുളിന്റെ ഭരണം വീണ്ടും ഏറ്റെടുത്തു. 

യുഎസിന്റെ കാഴ്ചപ്പാടില്‍ ആഗോളാടിസ്ഥാനത്തില്‍ അല്‍ഖ്വയ്ദയുടെ ഏറ്റവും അപകടകരമായ ബ്രാഞ്ചാണ് ഈ ഘടകം. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം യമനിലെ പോരാളികള്‍ക്ക് നേരെയും യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അല്‍ഖ്വയ്ദ ്പ്രവര്‍ത്തകര്‍ ആകാശത്തേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com