ഇന്നലെ 36,571 പേർക്ക് കോവിഡ്, ചികിത്സയിലുള്ളവർ നാലുലക്ഷത്തില്‍ താഴെ; 150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 09:58 AM  |  

Last Updated: 20th August 2021 09:58 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 36,571 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ  3,63,605 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

97.54 ശതമാനമാണ് രോ​ഗമുക്തി നിരക്ക്. കുട്ടികൾക്കുള്ള വാക്സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സൈഡസ് കാഡില്ലയുടെ സൈക്കോവ് -ഡിയ്ക്ക് ഈ മാസം അവസാനത്തോടെ  അനുമതി ലഭിക്കുമെന്നാണ് സൂചന. 12നും 18നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സൈഡസ് കാഡില്ല നിർവഹിച്ചത്.

ഭാരത് ബയോടെക്കിന്റെ കുട്ടികളുടെ വാക്സിന് അടുത്ത മാസം അനുമതി ലഭിച്ചേക്കും. രണ്ടു വയസിന് മുകളിലുളള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള പരീക്ഷണങ്ങളാണ് ഭാരത് ബയോടെക്ക് നിർവഹിച്ചത്. അനുമതി ലഭിച്ചാൽ ചെറിയ കുട്ടികൾക്ക് ആദ്യമായി വാക്സിൻ നൽകുന്ന കമ്പനിയാകും ഭാരത് ബയോടെക്ക്.